പിണറായി സർക്കാർ ജനങ്ങൾക്ക് ദുരന്തമായി മാറുന്നുവെന്ന് വി.എം. സുധീരൻ

മലപ്പുറം: മദ്യശാലകൾ നിർലോഭം അനുവദിച്ചും ലഹരി വ്യാപനത്തിന് അവസരമുണ്ടാക്കുകയും ചെയ്ത പിണറായി സർക്കാർ ജനങ്ങൾക്ക് മുന്നിൽ ദുരന്തമായി മാറിയിരിക്കയാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. ജനങ്ങൾ ഭൂരിപക്ഷം നൽകി എന്ന ഒറ്റക്കാണത്താൽ എന്തും ചെയ്യാമെന്ന അവസ്ഥയിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നവകേരളസദസ്സുമായി മുന്നോട്ടുപോവുമ്പോൾ കേരളത്തിൽഒരോദിവസവും ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. മലപ്പുറം കലക്ടറേറ്റ് പരിസരത്ത് മദ്യനിരോധനസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 111ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യപോരാട്ടം ശക്തമാക്കിയപ്പോൾ അവർ രാജ്യമാകമാനം മദ്യം വ്യാപിപ്പിച്ച് ജനങ്ങളെ നിഷ്ക്രിയരാക്കാൻ ശ്രമിച്ചു. അതേ തന്ത്രമാണ് പിണറായി സർക്കാർ പയറ്റുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോൾ കേവലം 29 ബാറുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് ആയിരത്തിലധികം മദ്യശാലകൾ കേരളത്തിൽ പ്രവർത്തിക്കുകയാണ്. എക്സൈസ് വകുപ്പ് ഇതിന്റെ കണക്കുകൾ ഒളിപ്പിക്കുകയാണിപ്പോൾ. കേരളം ഭരിച്ച പ്രഗൽഭരായ മുഖ്യമന്ത്രിമാരാരും ചെയ്യാത്ത കാര്യമാണ് ലഹരി വ്യാപനത്തിലൂടെ ഈ സർക്കാർ ചെയ്യുന്നത്.

Tags:    
News Summary - Pinarayi government is becoming a disaster for the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.