തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; സ്ഥാ​പ​ന ഉ​ട​മ​ക്ക് 10,000 രൂ​പ പി​ഴ

തേ​ഞ്ഞി​പ്പാലം: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ന്‍സ് സ്‌​ക്വാ​ഡി​ന്റെ പ​രി​ശോ​ധ​ന​യി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും പ​ഴ​കി​യ പാ​ലും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ക്ക് പി​ഴ ചു​മ​ത്തി. ചേ​ളാ​രി​യി​ലെ റി​ഫ്ര​ഷ് കൂ​ള്‍ബാ​ർ ഉ​ട​മ​യി​ൽ നി​ന്നാ​ണ് പ്ലാ​സ്റ്റി​ക് ക​ത്തി​ച്ച​തി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച​തി​ന് നേ​ര​ത്തേ ര​ണ്ടു​ത​വ​ണ സ്ഥാ​പ​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ണ്ടും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തും പി​ഴ ഈ​ടാ​ക്കി​യ​തും.

ചേ​ളാ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പ​ഴ​കി​യ 18 പാ​ല്‍ പാ​ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ര്‍ന്ന് കൂ​ള്‍ബാ​റി​ന് നോ​ട്ടീ​സ് ന​ല്‍കി. വൃ​ത്തി​ഹീ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് പു​റ​മെ ഖ​ര ദ്ര​വ്യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന​ത്തി​ന് സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ താ​ക്കീ​ത് ന​ല്‍കി.

പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി​യൂ​ഷ് അ​ണ്ടി​ശേ​രി, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് ജ​യ​ന്തി നാ​രാ​യ​ണ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ചു​മ​ത​ല​യു​ള്ള റീ​ന നാ​രാ​യ​ണ്‍, ആ​ശാ​വ​ര്‍ക്ക​ര്‍ ഷീ​ബ, ഹ​രി​ത സ​ഹാ​യ​സം​ഘം കോ ​ഓ​ഡി​നേ​റ്റ​ര്‍ മു​ക്താ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജ​യ​ന്തി നാ​രാ​യ​ണ​ന്‍ അ​റി​യി​ച്ചു.  

Tags:    
News Summary - Plastic waste is burnt; 10,000 rupees fine for the owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.