െവട്ടത്തൂർ: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനെത്തിയത് പി.പി.ഇ കിറ്റ് ധരിച്ച്. കാര വാർഡിൽനിന്ന് വിജയിച്ച സി.പി.എം അംഗം വി. അതുല്യയാണ് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് പ്രതിജ്ഞ ചൊല്ലാനെത്തിയത്. സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ഇവർ എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞക്ക് ശേഷം അവസാനമായാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്.
പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചൊല്ലി
വേങ്ങര: പറപ്പൂർ ഡിവിഷനിൽനിന്ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാസർ പറപ്പൂർ പി.പി.ഇ കിറ്റ് ധരിച്ചെത്തി സത്യപ്രതിജഞ ചെയ്തു. കോവിഡ് ക്വാറൻറീനിൽ കഴിയുന്നതിനാലാണ് നാസർ പി.പി.ഇ കിറ്റ് അണിെഞ്ഞത്തിയത്. ഏറ്റവും അവസാനം പ്രതിജ്ഞചൊല്ലി നാസർ ചുമതല ഏറ്റെടുത്തു.
വരണാധികാരി പി. ബൈജു മുതിർന്ന അംഗം രാധക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് രാധയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ശേഷം നടന്ന ആദ്യ ഭരണസമിതി യോഗത്തിൽ രാധ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡൻറുമാരായ ടി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ, ചാക്കീരി അബ്ദുൽഹഖ്, പി.കെ. അസ്ലു എന്നിവർ ആശംസ നേർന്നു. ബ്ലോക്ക് സെക്രട്ടറി ഹൈദ്രോസ് പൊട്ടേങ്ങൽ, ടി. കുഞ്ഞീതുട്ടി, ടി.എസ്. അഖിലേഷ്, കെ.എ. സീനത്ത് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
മുതിർന്ന അംഗം പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തു
നിലമ്പൂർ: നഗരസഭയിലെ മുതിർന്ന അംഗവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ വി.എ. കരീം കോവിഡ് ചികിത്സയിലായതിനാൽ പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിലാണ് സത്യപ്രതിജ്ഞക്കെത്തിയത്. മുതിർന്ന അംഗമെന്നനിലയിൽ വി.എ. കരീമായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടിയിരുന്നത്.
എന്നാൽ, കോവിഡ് ബാധിച്ചതിനാൽ തൊട്ടടുത്ത മുതിർന്ന അംഗം മേലേക്കളം വിജയനാരായണനാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. സുരക്ഷയൊരുക്കുന്നതിനായി വി.എ. കരീമിെൻറ സത്യപ്രതിജ്ഞ അവസാനത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. സത്യപ്രതിജ്ഞ ചൊല്ലിയ ഉടൻ ആംബുലൻസിൽതന്നെ അദ്ദേഹം മടങ്ങി. ഏനാന്തി ഡിവിഷനിൽനിന്ന് 40 വോട്ടിനാണ് വി.എ. കരീം വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.