മലപ്പുറം: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയപ്പോൾ ജില്ലയിൽ പ്രവേശനം നേടിയത് 35,502 പേർ. 19,214 പേർ സ്ഥിരമായും 14,124 താൽക്കാലികമായും പ്രവേശനം നേടി. സ്പോർട്സ് ക്വോട്ടയിൽ 1,175 പേരാണ് പ്രവേശനം നേടിയത്. 445 സ്ഥിരമായും 424 താൽക്കാലികമായും സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം കരസ്ഥമാക്കി. കമ്യൂണിറ്റി ക്വോട്ടയിൽ 2,180ഉം മാനേജ്മെന്റ് ക്വോട്ടയിൽ 98ഉം അൺ എയ്ഡഡ് ക്വോട്ടയിൽ 204 പേർക്കും പ്രവേശനം ലഭിച്ചു. രണ്ടാംഘട്ടത്തിൽ 35,607 പേർക്കായിരുന്നു പ്രവേശനത്തിന് അവസരം ലഭിച്ചിരുന്നത്. പുതുതായി 2,437 പേർക്ക് മാത്രമാണ് പ്രവേശനത്തിന് അവസരം കിട്ടിയത്.
33,170 പേർ ആദ്യഘട്ടത്തിൽ പ്രവേശന നടപടി പൂർത്തീകരിച്ചിരുന്നു. ഭിന്നശേഷി വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ 50,207 സീറ്റിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. ജില്ലയിൽ ആകെ 82,446 അപേക്ഷകരുണ്ട്. ഇതിൽ 7,606 പേർ മറ്റ് ജില്ലകളിൽ നിന്നുള്ള അപേക്ഷകരാണ്. നിലവിലുള്ള കണക്ക് പ്രകാരം 46,944 പേരാണ് ജില്ലയിൽ പ്രവേശനത്തിനായി കാത്തിരിക്കുന്നത്. 14,705 സീറ്റുകൾ മാത്രമാണ് ആകെ ബാക്കിയുള്ളത്. ഇതിൽ 32,239 അപേക്ഷകർക്ക് സീറ്റ് കിട്ടുന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. ഉപരി പഠനത്തിന് അധിക ബാച്ചുകൾ വേണമെന്ന് രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ അന്തിമനിലപാട് സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.