ത​വ​നൂ​ർ കേ​ള​പ്പ​ജി കാ​ർ​ഷി​ക എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന് പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗം

കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്രം സ​ജ്ജ​മാ​ക്കാ​ൻ പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

എ​ട​പ്പാ​ൾ: പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്രം ത​വ​നൂ​ര്‍ കേ​ള​പ്പ​ജി കാ​ര്‍ഷി​ക എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വ​നി​ത ഹോ​സ്​​റ്റ​ലി​ൽ ആ​രം​ഭി​ക്കു​ന്നു. സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക്കാ​യി 140 കി​ട​ക്ക​ക​ളും സി.​എ​സ്.​എ​ല്‍.​ടി.​സി​ക്കാ​യി 60 കി​ട​ക്ക​ക​ളും സ​ജ്ജ​മാ​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി. ​രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

ജ​ന​റ​ല്‍ വാ​ര്‍ഡ്, ഒ.​പി കെ​ട്ടി​ടം, ഫ്ര​ണ്ട് ഓ​ഫി​സ്, ക​ണ്‍സ​ൽ​ട്ടി​ങ് റൂം, ​ഒ​ബ്സ​ര്‍വേ​ഷ​ന്‍ റൂം, ​ന​ഴ്സി​ങ് റൂം, ​ഡോ​ക്ടേ​ഴ്​​സ്​ റൂം, ​റെ​സ്​​റ്റ്​ റൂം, ​ഫാ​ര്‍മ​സി തു​ട​ങ്ങി ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി. ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ സി. ​രാ​മ​കൃ​ഷ്ണ​ന്‍ ചെ​യ​ര്‍മാ​നും തൃ​ക്ക​ണാ​പു​രം സി.​എ​ച്ച്.​സി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ വി​ജി​ത് വി​ജ​യ​ശ​ങ്ക​ര്‍ ക​ണ്‍വീ​ന​റും ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് നാ​സിം നോ​ഡ​ല്‍ ഓ​ഫി​സ​റു​മാ​യി മാ​നേ​ജ്മെൻറ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. പി.​പി. മോ​ഹ​ന്‍ദാ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ർ. ഗാ​യ​ത്രി, ത​വ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ലി​ഷ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​വി​നോ​ദ്കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ പി.​കെ. സു​രേ​ഷ്, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​വി​ജി​ത് വി​ജ​യ​ശ​ങ്ക​ര്‍, കാ​ര്‍ഷി​ക കോ​ള​ജ് ഡീ​ന്‍ പ്ര​ഫ. സ​ത്യ​ന്‍, എ​ന്‍.​ആ​ര്‍. അ​നീ​ഷ്, ബ്ലോ​ക്ക് അം​ഗം ഷീ​ജ കൂ​ട്ടാ​ക്കി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Ponnani Block Panchayat to set up Kovid treatment Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.