കാത്തിരിപ്പിന് വിരാമം; പൊ​ന്നാ​നി ക​ർ​മ പാ​ലം 25ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും

പൊ​ന്നാ​നി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​റ​ന്ന് കൊ​ടു​ക്കാ​തി​രു​ന്ന പൊ​ന്നാ​നി ക​ർ​മ പാ​ലം ഒ​ടു​വി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്നു. ഈ ​മാ​സം 25 ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന​ത്തെ നീ​ള​മേ​റി​യ പു​ഴ​യോ​ര പാ​ത​യി​ലൊ​ന്നാ​യ ക​ർ​മ റോ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു. വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള കാ​ല​താ​മ​സം മൂ​ല​മാ​ണ് ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. പാ​ലം തു​റ​ന്ന് ന​ൽ​കി​യാ​ൽ ഈ​ശ്വ​ര​മം​ഗ​ലം മു​ത​ൽ ഹാ​ർ​ബ​ർ വ​രെ എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​കും. കി​ലോ​മീ​റ്റ​റു​ക​ൾ ലാ​ഭി​ക്കാ​നു​മെ​ന്ന​തി​ന് പു​റ​മെ പൊ​ന്നാ​നി അ​ങ്ങാ​ടി​പ്പാ​ല​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വ​ലി​യൊ​ര​ള​വി​ൽ പ​രി​ഹാ​ര​മാ​കും. റ​മ​ദാ​നി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​ങ്ങാ​ടി​പ്പാ​ല​ത്ത് അനുഭവപ്പെടുന്നത്. ക​ർ​മ​പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും രാ​ത്രി​യി​ൽ നി​ര​വ​ധി പേ​രാ​ണ് കാ​ൽ​ന​ട​യാ​യി പാ​ല​ത്തി​ലെ​ത്തു​ന്ന​ത്. പൊ​ന്നാ​നി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ർ​മ​പാ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​നെ​തി​രെ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു 

Tags:    
News Summary - Ponnani Karma Bridge Will open soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.