പുനര്‍ഗേഹം പദ്ധതി: ജില്ലയിൽ പരിഗണനയിലുള്ളത് 1806 കുടുംബങ്ങൾ

മ​ല​പ്പു​റം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കി​യ 'പു​ന​ര്‍ഗേ​ഹം' പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​നാ​യി ജി​ല്ല​യി​ലാ​കെ ക​ണ്ടെ​ത്തി​യ​ത്​ 1806 കു​ടും​ബ​ങ്ങ​ൾ. ഇ​വ​രി​ല്‍ മാ​റി താ​മ​സി​ക്കാ​ന്‍ സ​മ്മ​തം അ​റി​യി​ച്ച 1143 ഗു​ണ​ഭോ​ക്താ​ക്ക​ളെ ജി​ല്ല​ത​ല അ​പ്രൂ​വ​ല്‍ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം നി​ല​യി​ല്‍ ഭൂ​മി ക​ണ്ടെ​ത്തി​യ 341 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഭൂ​മി​യു​ടെ വി​ല നി​ര്‍ണ​യം ജി​ല്ല​ത​ല മോ​ണി​റ്റ​റി​ങ് പൂ​ര്‍ത്തി​യാ​യി. ഇ​തി​ല്‍ 157 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്​ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ച്ച് ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി​യ​ത്. 150 കു​ടും​ബ​ങ്ങ​ള്‍ ഭ​വ​ന നി​ര്‍മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​വും 111 കു​ടും​ബ​ങ്ങ​ള്‍ ര​ണ്ടാം ഘ​ട്ട​വും 87 കു​ടും​ബ​ങ്ങ​ള്‍ മൂ​ന്നാം​ഘ​ട്ട​വും പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ച്ച​വ​രാ​ണ്.

തീ​ര​ദേ​ശ​ത്ത് സ​ര്‍വേ ന​ട​ത്തി വേ​ലി​യേ​റ്റ രേ​ഖ​യി​ല്‍നി​ന്ന്​ 50 മീ​റ്റ​റി​നു​ള്ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പൊ​ന്നാ​നി​യി​ല്‍ 12.80 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 108 സു​ര​ക്ഷി​ത സ്‌​നേ​ഹ​ഭ​വ​ന​ങ്ങ​ളാ​ണ്​ (ഫ്ലാ​റ്റ് സ​മു​ച്ച​യം) നി​ര്‍മി​ച്ചു ന​ല്‍കി​യ​ത്. ര​ണ്ട് ബെ​ഡ് റൂം ​ലി​വി​ങ് റൂം, ​അ​ടു​ക്ക​ള, ഡൈ​നി​ങ് ഹാ​ള്‍, ബാ​ത്ത് റൂം ​എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഓ​രോ ഫ്ലാ​റ്റി​ലും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കു​ട്ടി​ക​ള്‍ക്ക് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ജി​ല്ല​ത​ല അ​പ്രൂ​വ​ല്‍ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച 108 കു​ടും​ബ​ങ്ങ​ളാ​ണ് നി​ല​വി​ല്‍ പു​ന​ര്‍ഗേ​ഹം പ​ദ്ധ​തി പ്ര​കാ​രം പ​ണി​ത പു​തി​യ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. നി​റ​മ​രു​തൂ​രി​ല്‍ ഭ​വ​ന നി​ര്‍മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. നി​ല​വി​ല്‍ തീ​ര​ദേ​ശ വേ​ലി​യേ​റ്റ രേ​ഖ​യി​ല്‍ 50 മീ​റ്റ​റി​നു​ള്ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ഫി​ഷ​റീ​സ് വ​കു​പ്പ് ത​യാ​റാ​ക്കി​യ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത​വ​രും ഉ​ണ്ടെ​ങ്കി​ല്‍ ജി​ല്ല​ത​ല അ​പ്രൂ​വ​ല്‍ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​ന് വി​ധേ​യ​മാ​യി വ്യ​ത്യ​സ്ത ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി അം​ഗീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്ന് മാ​ര്‍ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. 2018-19 മു​ത​ല്‍ 2021-22 വ​രെ​യു​ള്ള മൂ​ന്നു​വ​ര്‍ഷ കാ​ല​യ​ള​വി​നു​ള്ളി​ല്‍ സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച മു​ഴു​വ​ന്‍ പേ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ​ര്‍ക്കാ​ര്‍ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Punargeham Project: In the District Banks under consideration are 1806

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.