റെഡ് അലർട്ട്: മലപ്പുറം ജില്ലയില്‍ ഖനന പ്രവൃത്തികൾ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

മലപ്പുറം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ഖനന പ്രവൃത്തികളും ഉടന്‍ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കി. ജില്ലാ ജിയോളജിസ്റ്റ് ഇത് ഉറപ്പു വരുത്തണം. റെഡ് അലര്‍ട്ട് മുന്നറിയിപ്പ് അസാനിച്ച് 24 മണിക്കൂറിനു ശേഷമേ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാവൂ. അപകട സാധ്യതയുള്ള മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആവശ്യമെങ്കില്‍ താത്ക്കാലികമായി അടച്ചിടാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥലങ്ങളില്‍ നടപടികളുമായി ജനങ്ങള്‍ സഹകരിക്കണം. ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളും ജാഗ്രത പാലിക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടറുടെ അധ്യക്ഷതയില്‍ സബ് കലക്ടര്‍മാരുടെയും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെയും തഹസില്‍ദാര്‍മാരുടെയും ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Tags:    
News Summary - Red Alert: Collector ordered to stop mining activities in Malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.