വളാഞ്ചേരി: ദേശീയപാതയോരത്ത് വട്ടപ്പാറയിലെ നിർദിഷ്ട വളാഞ്ചേരി ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ നടപടി സ്വീകരിക്കണമെന്നാവശ്യം. ദേശീയപാത വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ അപകടത്തിൽപെടുമ്പോൾ തിരൂർ, മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വേണം അഗ്നിരക്ഷാസേന എത്തിച്ചേരാൻ. ഈ സ്ഥലങ്ങളിൽനിന്ന് ഇവർ എത്തുമ്പോഴേക്കും അപകടത്തിെൻറ തീവ്രത വർധിക്കും. വളാഞ്ചേരി ഫയർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചാൽ ദേശീയപാതയിലും വളാഞ്ചേരി മേഖലയിലെ വിവിധ സ്ഥലങ്ങളിലുമുണ്ടാകുന്ന അപകടസ്ഥലത്തേക്ക് ഫയർ ഫോഴ്സിെൻറ സേവനം വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും.
നിർദിഷ്ട വളാഞ്ചേരി ഫയർ സ്റ്റേഷന് 80 ലക്ഷം രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. വട്ടപ്പാറ മുകളിൽ പഴയ സി.ഐ ഓഫിസിന് സമീപം ഇതിനായി നേരത്തെതന്നെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കാട്ടിപ്പരുത്തി വില്ലേജിൽ ഉൾപ്പെടുന്ന 42 സെൻറ് റവന്യൂ പുറമ്പോക്കുഭൂമി വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമാണത്തിനായി സംസ്ഥാന സർക്കാർ അഗ്നിരക്ഷാ വകുപ്പിന് നേരത്തെ കൈമാറുകയും ചെയ്തിട്ടുണ്ട്. വട്ടപ്പാറയിൽ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പായി ഫയർ സ്റ്റേഷെൻറ നിർമാണ പ്രവൃത്തികൾ ആരംഭിക്കണമെന്നാണ് പൊതു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.