എടവണ്ണ: പൂവൻകോഴി അടയിരുന്ന് മുട്ട വിരിഞ്ഞതിെൻറ സന്തോഷത്തിലാണ് പത്തപ്പിരിയത്തെ ഒരു കുടുംബം. പത്തപ്പിരിയം സ്വദേശിയായ വ്യാപാരി പുതുശ്ശേരി ഷംസീർ- അൻവിറ ദമ്പതികളുടെ വീട്ടിലാണ് ഈ വേറിട്ട പ്രതിഭാസം. ഒന്നരമാസം മുമ്പ് വീട്ടുകാർ മമ്പാട്ടെ ഫാമിൽനിന്ന് കൊച്ചിൻ ബാൻഡിൽപെടുന്ന ഫാൻസി പൂവൻകോഴിയെ വാങ്ങിയത്. വീട്ടിലുള്ള മറ്റൊരു പിട കോഴിക്ക് ഇണയായാണ് ഇതിെന വാങ്ങിയത്. കുറച്ച് ദിവസങ്ങൾക്കുശേഷമാണ് കോഴിവളർത്തലുമായി ബന്ധപ്പെട്ട വാട്സ്ആപ് കൂട്ടായ്മയിൽ ഇത്തരം വേറിട്ട പരീക്ഷണത്തെക്കുറിച്ച് ചർച്ച നടന്നത്.
തുടർന്നാണ് അൻവിറ പൂവൻകോഴിക്ക് അടയിരിക്കാനാകുമോ എന്ന പരീക്ഷണം ആരംഭിച്ചത്. ഇതിനുവേണ്ടി ഈ പൂവൻകോഴിയുടെ തന്നെ ഇണയായ പിടക്കോഴിയുടെ മുട്ടകൾ ഉപയോഗിക്കുകയായിരുന്നുവെന്നും അൻവിറ പറഞ്ഞു. ജൂലൈ 15നാണ് അട വെച്ചത്. 22 ദിവസമായ ബുധനാഴ്ച രാവിലെ കൂട്ടിൽ നോക്കിയപ്പോൾ മുട്ട വിരിഞ്ഞതായി കണ്ടെത്തുകയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.