അ​രി​യ​ല്ലൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​റും ഗു​ഡ്സ് ഓ​ട്ടോ​യും

കാർ ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്

വ​ള്ളി​ക്കു​ന്ന്: അ​മി​ത​വേ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് എ​ത്തി​യ കാ​ർ ഗു​ഡ്സ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ട​ലു​ണ്ടി -പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ അ​രി​യ​ല്ലൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ആ​ന​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ഒ​ട്ടോ​യി​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സി. ​ല​തീ​ഷ് കു​മാ​ർ, കെ. ​സ​ന്തോ​ഷ്, മു​ഹ​മ്മ​ദ് സ​മ​ദ് ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Seven injured in car collision with goods auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.