വിവാഹദിനത്തിൽ ചാട്ട്മുക്കിൽ ഷഫീഖ് കൂട്ടുകാരുമൊത്ത് രക്ത ദാനത്തിനെത്തിയപ്പോൾ

വിവാഹ ദിനത്തിൽ കൂട്ടുകാരുമൊത്ത് രക്തം ദാനം ചെയ്ത് ഷഫീഖ്

കാടാമ്പുഴ: വിവാഹ ദിവസം സുഹൃത്തുക്കളുമൊത്ത് രക്തദാനം നടത്തി യുവാവ് മാതൃകയായി. കാടാമ്പുഴ ജാറത്തിങ്കൽ ചാട്ട്മുക്കിൽ മുഹമ്മദ്^ഖദീജ ദമ്പതികളുടെ മകൻ ഷഫീഖി​െൻറ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ കർമങ്ങൾ നടത്തി. വധു ഷിബില ഷെറിനെ സ്വന്തം വീട്ടിലെത്തിച്ച് ഷഫീഖ് നേരെ പോയത് രക്തദാനം നടത്താൻ. ബ്ലഡ് ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റി പ്രസിഡൻറ്​ കബീർ കാടാമ്പുഴക്കൊപ്പം കോട്ടയ്ക്കൽ അൽ മാസ് ആശുപത്രി രക്ത ബാങ്കിലെെത്തി രക്തം ദാനം ചെയ്തു. രക്തദാനത്തിനായി ഒപ്പം ത​െൻറ അഞ്ച് കൂട്ടുകാരെയും കൂട്ടി.

റിയാസ് കാടാമ്പുഴ, നൗഫൽ കാടാമ്പുഴ, ബീരാൻ കാടാമ്പുഴ, മുനീർ കാടാമ്പുഴ, ശിഹാബ് കാടാമ്പുഴ, മുത്തു കാടാമ്പുഴ തുടങ്ങിയവർ രക്തം ദാനം ചെയ്ത്​ സുഹൃത്തി​െൻറ വിവാഹദിനം ആഘോഷിച്ചത്.

Tags:    
News Summary - Shafiq donates blood with friends on wedding day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.