മലപ്പുറം: സി.എച്ച് സെന്റര്‍ മലപ്പുറത്തിന് കീഴിൽ ജില്ല ആസ്ഥാനത്ത് വൃക്ക രോഗികൾക്ക് ആശ്വാസമായി നിർമിച്ച ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു. കിഴക്കേത്തലയിലെ സൈനബ ഹജ്ജുമ്മ സൗജന്യമായി നൽകിയ 1.3 ഏക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് പാവപ്പെട്ട രോഗികൾക്കായി ഡയാലിസിസ് കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളും നിർമിച്ചിരിക്കുന്നത്. 17,000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തീകരിച്ചത്. 22 മെഷീനുകളിലായി രണ്ട് ഷിഫ്റ്റില്‍ 44 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 10 മെഷീനുകളിലായി രണ്ട് ഷിഫ്റ്റില്‍ 20 രോഗികള്‍ക്ക് സൗകര്യമൊരുക്കും.
പാണക്കാട് സാദിഖലി തങ്ങള്‍ കേന്ദ്രം തുറന്നുകൊടുത്തു. രോഗത്താല്‍ പ്രയാസമനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയമാകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓഫിസ് ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സൈനബ ഹജ്ജുമ്മ താക്കോല്‍ കൈമാറ്റം നിര്‍വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ യു.എ. ലത്തീഫ്, പി. ഉബൈദുല്ല, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹീം, പി. അബ്ദുല്‍ ഹമീദ്, ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി, റശീദലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, എ.പി. അബ്ദുസമദ്, എ.പി. ശംസുദ്ദീന്‍, റഷീദലി ബാബു പുളിക്കല്‍, കെ.എന്‍.എ. ഖാദര്‍, കെ.എ.എം. അബൂബക്കര്‍, യൂസുഫ് കൊന്നോല, പരി ഉസ്മാന്, ഉമ്മര്‍ അറക്കല്‍, ഹാരിസ് ആമിയന്‍, ജുമൈല ജലീല്‍, റഷീദലി ബാബു പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.