തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രസതന്ത്ര പഠനവിഭാഗത്തില്‍ പുതുതായി നിര്‍മിച്ചതും നവീകരിച്ചതുമായ ആറ് ഗവേഷണ ലബോറട്ടറികള്‍ പ്രവർത്തനമാരംഭിച്ചു. രസതന്ത്രത്തിലെയും അനുബന്ധശാഖകളിലെയും സുപ്രധാനവും നൂതനവുമായ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് ഉതകുന്ന സൗകര്യങ്ങളോടുകൂടിയ ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം, ലോഹശോഷണം, വാതകശേഖരണത്തിനുള്ള സുപ്രാമോളിക്യുലാര്‍ തന്മാത്രകള്, കമ്പ്യൂട്ടേഷനല്‍ രസതന്ത്രം, സൗരോര്‍ജ ഉപയോഗം, ജലവിശ്ലേഷണം വഴി ഹരിത ഹൈഡ്രജന്‍ ഉല്പാദനം, ഹരിത ഗ്രാഫീന് ഉല്പാദനവും അതിന്റെ നവീന ഉപയോഗങ്ങളും അര്‍ബുദ ചികിത്സക്കുതകുന്ന തന്മാത്രകളും പ്രകൃതി ഉല്പന്നങ്ങളും തുടങ്ങിയവ ഗവേഷണ മേഖലകളില്‍ ചിലതാണ്. സര്‍വകലാശാലക്ക് അടുത്തിടെ ലഭിച്ച ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ‘പഴ്സ്’ ധനസഹായം ഉപയോഗിച്ചുള്ള ഗവേഷണങ്ങള്‍ക്കും ഈ പുതിയ ലാബുകള്‍ വേദിയാകും.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ലാബുകൾ തുറന്നുകൊടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്, ഡോ. ടി. വസുമതി, ഫിനാന്‍സ് ഓഫിസര്‍ എന്‍.എ. അബ്ദുൽ റഷീദ്, രസതന്ത്ര പഠനവകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോന്, ഡോ. അബ്രഹാം ജോസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.