ഉപരിപഠനത്തിന്‍റെ ദക്ഷിണേന്ത്യൻ മുഖമായി എജുകഫെയിലെ സ്റ്റാളുകൾ

മലപ്പുറം: ഉപരിപഠന മേഖലയിലെ ആന്ധ്രയും തെലുങ്കാനയും കർണാടകയും തമിഴ്നാടും കേരളമൊട്ടാകെയും നിറഞ്ഞ് 'മാധ്യമം' എജുകഫെയിലെ സ്റ്റാളുകൾ. ഒപ്പം ഉപരിപഠന സാധ്യതകൾ മധ്യ-പശ്ചിമ ഏഷ്യയിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും പറിച്ചുനടാൻ കൈപ്പിടിച്ച് നയിക്കുന്ന ഒരുപിടി സ്റ്റാളുകളും.

അക്ഷരാർഥത്തിൽ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും സ്വാശ്രയ സ്ഥാപനങ്ങളുടെ ഹബ്ബായി മാറിയിരിക്കുകയാണ് 'എജുകഫെ' സ്റ്റാളുകൾ.

നൂതന-പാരമ്പര്യ കോഴ്സുകളും ടെക്നോളജി, എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് സ്ട്രീമുകളിലെ വിവിധ കോഴ്സുകൾ ഓഫർ ചെയ്യുന്ന പ്രമുഖ സ്ഥാപനങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്.

വിവിധ മേഖലകളിൽ പ്രശ്സ്തരായ 75ഓളം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയത്. സിവിൽ സർവിസ് പരിശീലനം, സാങ്കേതിക പഠനം, എൻജിനീയറിങ്, ഹോട്ടൽ മാനേജ്മെന്‍റ്, എൻട്രൻസ് പരിശീലനം, സി.എ/സി.എം.എ, ആനിമേഷൻ, അഗ്രികൾച്ചർ, ബിസിനസ് സ്കൂൾ, ഡിസൈൻ, മീഡിയ, മൊബൈൽ ഫോൺ ടെക്നോളജി തുടങ്ങി വ്യത്യസ്ത കോഴ്സുകൾ ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് വഴികാട്ടിയാവാൻ 'എജുകഫെ'യിൽ എത്തിയിട്ടുണ്ട്. വിദേശ സർവകലാശാലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകാൻ 20ഓളം സ്റ്റാളുകളുണ്ട്.

കൂടാതെ കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു.കെ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ബിരുദവും ബിരുദാനന്തര കോഴ്സുകളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർദേശം നൽകാൻ കൺസൽട്ടൻസി സ്ഥാപനങ്ങളും റഷ്യ, മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് മെഡിക്കൽ പഠനത്തിന് സൗകര്യം ചെയ്ത് നൽകുന്ന സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്.

'എജുകഫെ'യിൽ ഇന്ന്

ശനിയാഴ്ച 10.30ന് തുടങ്ങുന്ന ആദ്യ സെഷനിൽ 'ഫൈൻഡ് യുവർ പാഷൻ' വിഷയത്തിൽ പ്രമുഖ പേഴ്സനാലിറ്റി ഡെവലപ്മെന്‍റ് കോച്ച് സഹ്‍ല പർവീൺ വിദ്യാർഥികളുമായി സംവദിക്കും. 11.30ന് 'ടെക്നോളജി ആൻഡ് സ്റ്റാർട്ടപ്സ്' വിഷയത്തിൽ സഫീർ നജ്മുദ്ദീൻ സംവദിക്കും. 12ന് പ്രമുഖ മാധ്യമപ്രവർത്തകനും അസി. പ്രഫസറുമായ ഡോ. അരുൺകുമാർ നയിക്കുന്ന 'ലിവ് വിത്ത് സെൻസ് ഓഫ് വണ്ടർ' സെഷൻ എജുഫെസ്റ്റിന്‍റെ മുഖ്യ ആകർഷണമാവും. ഉച്ചക്ക് രണ്ടിന് 'വോയേജ് ടു സക്സസ്; എ കരിയർ ചാറ്റ്' വിഷയത്തിൽ സിജി ടീം അംഗങ്ങളായ എം.വി. സക്കറിയ, കെ. അസ്കർ, സി.കെ. റംല ബീവി എന്നിവർ വിദ്യാർഥികളുമായി സംവദിക്കും.

മൂന്നിന് നടക്കുന്ന 'ടോപ്പേഴ്സ് ടോക്' ഡോ. അരുൺ കുമാർ നിയന്ത്രിക്കും. വൈകീട്ട് നാലിന് 'ഡികോഡിങ് യുവർ ഗ്ലോബൽ കരിയർ ഡ്രീംസ്' വിഷയത്തിൽ അന്തർദേശീയ വിദ്യാഭ്യാസ പരിശീലകൻ ഫൈസൽ പി. സെയ്ദ് ക്ലാസെടുക്കും. 4.30ന് 'ബസ് ദ ബ്രെയിൻ' ക്വിസ് ഗ്രാൻഡ് ഫിനാലേ അരങ്ങേറും. വൈകീട്ട് അഞ്ചിന് മാധ്യമം 'വെളിച്ചം' കോണ്ടസ്റ്റ് 'ട്രഷർ ഹണ്ട്' വിജയികൾക്ക് എജുഫെസ്റ്റ് വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 5.15ന് മജീഷ്യൻ ദയാനിധി നയിക്കുന്ന 'ദ ഗ്രേറ്റ് മാജിക് ബ്ലോ' പരിപാടിയോടെയാണ് ഫെസ്റ്റ് സമാപനം.

Tags:    
News Summary - Stalls at educafe as the South Indian face of higher education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.