കൊളത്തൂർ: പുഴക്കാട്ടിരി കടുങ്ങപുരം കരുവാടിക്കുളമ്പിൽ വിദ്യാർഥിക്ക് നേരെ തെരുവുനായ്ക്കളുടെ അക്രമം. സ്കൂൾ ബസിൽനിന്ന് ഇറങ്ങിയ കുട്ടിക്ക് നേരെ തെരുവുനായ്ക്കൾ പാഞ്ഞടുക്കുന്ന സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മൂന്ന് നായ്ക്കളാണ് ആക്രമിക്കാനായി പാഞ്ഞടുത്തത്. കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയതോടെ നായ്ക്കൾ പിന്തിരിഞ്ഞു പോകുന്നതും വിഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ വീടിനുമുന്നിൽ ഇറങ്ങിയ വിദ്യാർഥിക്കാണ് ദുരനുഭവം. കരുവാടിക്കുളമ്പിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.