തിരുനാവായ: ടൗണിലും പരിസരത്തും തെരുവ് നായ്ക്കളിൽ ഒരുതരം വൈറസ് രോഗം പടരുന്നതായി പരാതി. ഒരു നായയിൽ രോഗം കണ്ടപ്പോൾ തന്നെ പൊതുപ്രവർത്തകർ പഞ്ചായത്ത്-ആരോഗ്യവകുപ്പധികൃതരെ വിവരം ധരിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഇപ്പോൾ തെരുവ് നായ്ക്കളിൽ വ്യാപകമായി ഈ രോഗം കണ്ടുവരുന്നതെന്ന് നാട്ടുകാർ പറയുന്നു.
ശരീരമാസകലം പൊള്ളലേറ്റതുപോലെയാണ് കാണുന്നത്. രോഗം ബാധിച്ച് ഒട്ടേറെ നായ്ക്കുട്ടികൾ ചത്തിട്ടുമുണ്ട്. സ്കാബീസ് വിഭാഗത്തിൽ പെട്ട ഒരിനം രോഗമാണിതെന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയേറെയാണെന്നുമാണ് മൃഗഡോക്ടർ അറിയിച്ചതെന്ന് പൊതു പ്രവർത്തകനായ മുജീബ് നൈന പറയുന്നു.
രോഗം ബാധിച്ച നായ്ക്കൾ സദാസമയവും ടൗണിലും ഹോട്ടലുകൾക്കും പരിസരത്തെ വീടുകൾക്കും മുന്നിലും ചുറ്റിനടക്കുന്നത് ജനങ്ങളിൽ ഭീതി പരത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.