മലപ്പുറം: ഒാണം എത്തിയതോടെ തിരക്കേറുമെന്ന പ്രതീക്ഷയിൽ തെരുവോര കച്ചവടം സജീവമാകുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്വന്തം തൊഴിൽ നഷ്ടമായവരാണ് തെരുവോരങ്ങളിൽ പച്ചക്കറി വിൽപനയുമായി രംഗത്തെത്തിയത്. പാതയോരത്ത് വിവിധ ഇടങ്ങളിലാണ് പച്ചക്കറി വിൽപനകൾ സജീവമായത്. നേരത്തെ മറ്റ് പല തൊഴിലുകളും ചെയ്തിരുന്നവരാണ് കൂടുതലായി ഇൗ മേഖലയിലേക്ക് ചുവടുമാറ്റിയത്.
ഒാണക്കാലത്തും മറ്റും സാധാരണയുണ്ടാകാറുള്ള വിലക്കയറ്റം ഇത്തവണയില്ലാത്തതും ഇവർക്ക് അനുഗ്രഹമായി. മൈസൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് പച്ചക്കറി വിൽപനക്കായി എത്തിക്കുന്നത്. തക്കാളി, ഉള്ളി, പയർ, കാബേജ്, കാരറ്റ്, കിഴങ്ങ്, ചെറിയ ഉള്ളി എന്നിവയുടെ വിൽപനയാണ് കൂടുതലും നടക്കുന്നത്. ഇതോടൊപ്പം പഴങ്ങളുടെ കച്ചവടവും നടക്കുന്നുണ്ട്. ഒാണക്കാലമായതോടെ ഇത്തരം കടകളിൽ തിരക്കേറിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.