എടക്കര: അരിക് നൽകിയില്ലെന്ന് പറഞ്ഞ് സ്വകാര്യ ബസ് ഡ്രൈവര്‍ ബൈക്ക് യാത്രക്കാരനെ മര്‍ദിച്ച് ഓടയില്‍ തളളിയതായി പരാതി. വഴിക്കടവ് പൂവത്തിപൊയില്‍ ആമിയന്‍ മുഹമ്മദിനാണ് മർദനമേറ്റത്. ചുങ്കത്തറയിലെ ഹോട്ടല്‍ തൊഴിലാളിയാണ് ഇയാള്‍. രാവിലെ എട്ടേകാലോടെ പാലുണ്ടയിലാണ് സംഭവം.
നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പാലുണ്ടയില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ കൈകാണിച്ച് മുഹമ്മദിന്റെ ബൈക്ക് നിര്‍ത്തി.
തുടര്‍ന്നാണ് മര്‍ദിച്ചതും ഓടയില്‍ തളളിയതും. കാലിന് പരിക്കേറ്റ മുഹമ്മദ് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. എടക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.