പാണ്ടിക്കാട്: ചെമ്പ്രശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ വളപ്പിൽ പുൽക്കാടിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെയാണ് തീ ആളിപ്പടരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെടുന്നത്.
ചെമ്പ്രശ്ശേരി കാരപ്പാടം നാല് സെന്റ് കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് പലയിടത്തായി തീപിടിത്തമുണ്ടായത്. റബർ മരങ്ങൾ കത്തി ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും നാട്ടുകാരുടെയും കാരപ്പാടം നവോദയ ക്ലബ് പ്രവർത്തകരുടെയും സമയോചിത ഇടപെടലിൽ വൻതോതിൽ തീ പടരുന്നത് നിയന്ത്രിക്കാൻ സാധിച്ചു.
പിന്നീട് തിരുവാലിയിൽനിന്നും അഗ്നിരക്ഷ സേന എത്തിയാണ് പൂർണമായും അണക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.