മലപ്പുറം: വിദ്യാർഥികൾ കണക്ക് പറഞ്ഞ് ഹയർ സെക്കൻഡറി ബാച്ച് ചോദിക്കുമ്പോൾ സർക്കാർ അതിനോട് കണ്ണടക്കുകയാണെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ.
വിദ്യാഭ്യാസപരമായി മലബാറിലെ ജനത മുന്നേറുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്താക്കരുത്' പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ സമരത്തിെൻറ ഭാഗമായി ജില്ല കമ്മിറ്റി നടത്തിയ രാപ്പകൽ പ്രതിഷേധം കലക്ടറേറ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് മുഖ്യപ്രഭാഷണം
നടത്തി. ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എൻ. സൂപ്പി, മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ ഉമ്മർ അറക്കൽ, നൗഷാദ് മണ്ണിശ്ശേരി, എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി എം. റഹ്മത്തുല്ല, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ഷരീഫ് കുറ്റൂർ, എ.പി. ഉണ്ണികൃഷ്ണൻ, വി. മുസ്തഫ, ഫാരിസ് പൂക്കോട്ടൂർ, അഷ്ഹർ പെരുമുക്ക്, കെ.എം. ഫവാസ്, വി.എ. വഹാബ്, പി.എ. ജവാദ്, കെ.എൻ. ഹക്കീം തങ്ങൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.