മലപ്പുറം: കേരളീയ പൊതുബോധത്തിനകത്തും മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലും ഉൾച്ചേർന്നിരിക്കുന്ന ബ്രാഹ്മണാധികാരത്തെ തിരിച്ചറിയാതെ സംഘ്പരിവാറിനെ പ്രതിരോധിക്കാനാവില്ലെന്ന് പ്രഭാകരൻ വരപ്രത്ത്. എസ്.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റിയും ആലി മുസ്ലിയാർ സ്റ്റഡി സർക്കിളും സംയുക്തമായി സംഘടിപ്പിച്ച അദ്ദേഹത്തിെൻറ തന്നെ ആത്മകഥാ പുസ്തകം 'അംബേദ്കറൈറ്റ് മുസ്ലിം' എന്ന പുസ്തക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ, സൂഫി ഗായകൻ സമീർ ബിൻസി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി സി. യഹ്യ, ഹാബീൽ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു. ആലി മുസ്ലിയാർ സ്റ്റഡി സർക്കിൾ കൺവീനർ സഹൽ ബാസ് അധ്യക്ഷതയും എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ബാസിത് താനൂർ സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.