തിരൂർ: ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും നഗരത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രവർത്തനം തുടങ്ങാതെ നോക്കുകുത്തിയായതോടെ തിരൂർ നഗരസഭ അധികൃതർക്കെതിരെ പ്രതിഷേധവും ശക്തമായി. 55 ലക്ഷം രൂപയോളം നിർമാണ ചെലവുവന്ന ടേക്ക് എ ബ്രേക്ക് കെട്ടിടോദ്ഘാടനം 2022 ആഗസ്റ്റ് 15നായിരുന്നു.
തിരൂർ റെയിൽവേ സ്റ്റേഷന് മുമ്പിലാണ് എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം നിർമിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറി സൗകര്യവും ഡോർമിറ്ററികളും വിശ്രമിക്കാനുള്ള മുറികളും കോഫിഷോപ്പുമെല്ലാം ഉൾക്കൊള്ളിച്ചാണ് നഗരസഭ കെട്ടിടം ഉണ്ടാക്കിയിട്ടുള്ളത്. ഇതിനോടുചേർന്ന് ചെറിയൊരു ഉദ്യാനവുമുണ്ട്.
എന്നാൽ, ഇതുവരെ തുറക്കാൻ സാധിച്ചില്ല. നടത്തിപ്പിന് ആളെ കിട്ടാത്തതാണ് കാരണം. മരാമത്ത് വകുപ്പ് തയാറാക്കിയ കരാർ പ്രകാരം ആരും കെട്ടിടം ഏറ്റെടുക്കാൻ തയാറായില്ല. ഇവിടെ ഒരുവാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഉണ്ടാക്കേണ്ടതുമുണ്ട്. കരാറെടുക്കുന്നവരാണ് അത് ചെയ്യേണ്ടതെന്നും നഗരസഭ പറഞ്ഞിരുന്നു. എന്നാൽ, ഇത് നഷ്ടത്തിലെത്തുമെന്നതിനാൽ കരാറുകാർ മുന്നോട്ടുവരാൻ മടിക്കുയാണ്. ഇതോടെ അഞ്ച് വർഷത്തേക്കുള്ള നടത്തിപ്പ് എന്നത് 10 വർഷത്തേക്കാക്കി നഗരസഭ മാറ്റിയിട്ടുണ്ട്. വീണ്ടും ടെൻഡർ വിളിക്കുമെന്നും അതുവഴി കരാറെടുക്കാൻ ആളെത്തുമെന്നാണ് നഗരസഭ അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.