മലപ്പുറം: കോവിഡ് സാമൂഹിക വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ അനുവദിക്കില്ലെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുള്ള മുഴുവന്‍ വിനോദ കേന്ദ്രങ്ങളിലുമാണ് ഡി.ടി.പി.സി ചെയര്മാൻ കൂടിയായ കലക്ടര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഇതോടെ ജില്ലയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ആഢ്യന്‍പാറ, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, പടിഞ്ഞാറേക്കര ബീച്ച്, പൊന്നാനി ബീയ്യം പാലം, ബീയ്യം കായല്‍, മലപ്പുറം ശാന്തിതീരം പുഴയോര പാര്‍ക്ക്, മഞ്ചേരി ചെരണി പാര്‍ക്ക്, വണ്ടൂര്‍ വാണിയമ്പലം, കരുവാരകുണ്ട് ചെറുമ്പ് ഇക്കോ വില്ലേജ്, മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക്, താനൂര്‍ ഒട്ടുമ്പുറം ബീച്ച്, വണ്ടൂര്‍ ടൗണ്‍ സ്ക്വയര്‍, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം, കുറ്റിപ്പുറം മിനി പമ്പ, പൊന്നാനി ചമ്രവട്ടം സ്നേഹപാത എന്നീ വിനോദ കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.