മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഉത്തരവു പറപ്പെടുവിച്ചു. തദ്ദേശ സ്ഥാപന മേധാവികളുടെ യോഗം, കര്‍ശന നണങ്ങള് ഏര്‍പ്പെടുത്തുന്നത് തീരുമാനിക്കുന്നതിന് ഞായറാഴ്ച നടന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം എന്നിവയുടെ അടിസ്ഥാനത്തിനാണ് തീരുമാനം.
യാത്ര
മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. 10 വയസ്സിന് താഴെയുള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ അടിയന്തര മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോവുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കൈയില്‍ റേഷന്‍ കാര്‍ഡ് കരുതണം. ജില്ല പരിധിയിലെ ഹൈവേയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര യാത്രവാഹനങ്ങള്‍ ജില്ലയില്‍ നിര്‍ത്താന്‍ പാടില്ല. യാത്രവേളയില്‍ നിയമാനുസൃത പാസ് കൈവശം സൂക്ഷിക്കണം.ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്.
സ്ഥാപനം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, അവശ്യ സേവനം നല്കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ അവരുടെ സ്ഥാപന മേധാവി നല്കുന്ന ഡ്യൂട്ടി ഓര്‍ഡര്‍, ഐഡി കാര്‍ഡ് എന്നിവ യാത്രവേളയില്‍ സൂക്ഷിക്കണം.
പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ അകത്തും പുറത്തും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കുന്നതിെൻറ പരിപൂര്‍ണ ഉത്തരവാദിത്തം സ്ഥാപന/ ബ്രാഞ്ച് മേധാവിക്കായിരിക്കും. ഇക്കാര്യത്തിലുള്ള അലംഭാവം ഗുരുതരമായി കണക്കാക്കും.
ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഏറ്റവും കുറവ് ജീവനക്കാരെ വെച്ച്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ പ്രവര്‍ത്തിക്കാം. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
* ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍/ വ്യവസായങ്ങള്‍, മെഡിക്കല്‍ ലാബ്, ഭക്ഷ്യ -അനുബന്ധ വ്യവസായങ്ങള്‍, മീഡിയ എന്നിവക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം.
അവശ്യവസ്തുക്കൾ
പാല്, പത്രം, മത്സ്യം, മാംസം എന്നിവ രാവിലെ എട്ടിനകം വിതരണം പൂര്‍ത്തിയാക്കണം. പാല് സംഭരണം രാവിലെ എട്ടു വരെയും ഉച്ചക്ക് മൂന്നു മുതല്‍ വൈകീട്ട് അഞ്ചു വരെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം.
റേഷന്‍ കടകള്‍, ഭക്ഷ്യ -അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ (മില്‍മ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.
ഭക്ഷ്യ -അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി/ ഓണ്‍ലൈന്‍ പേമെൻറ് എന്നിവ പ്രോല്‍സാഹിപ്പിക്കണം.
ക്വാറൻറീനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. അവര്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വേണ്ട മരുന്ന്, ഭക്ഷണ സാധനങ്ങള്‍ എന്നിവ ആർ.ആർ.ടി അംഗങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കണം. ആർ.ആർ.ടി അംഗങ്ങള്‍ക്ക് (ഒരു വാര്‍ഡിന് പരമാവധി അഞ്ച് എന്ന കണക്കില്‍) തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്‍സിഡെൻറ് കമാൻഡര്‍ (തഹസില്‍ദാര്‍) പ്രവര്‍ത്തന പരിധി രേഖപ്പെടുത്തിയ പാസ് നൽകണം. മറ്റ് പാസുകള്‍ക്ക് സാധുത ഉണ്ടായിരിക്കില്ല. ട്രോമാ കെയര്‍ വളൻറിയര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അനുമതി ഉണ്ടായിരിക്കും. മറ്റ് വളൻറിയര്‍മാര്‍ക്ക് പ്രവര്‍ത്തന പരിധി രേഖപ്പെടുത്തിയ പാസ് തഹസില്‍ദാര്‍ നല്‍കേണ്ടതാണ്.
പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങള്‍ പുലര്‍ച്ച മൂന്ന് മുതല്‍ രാവിലെ ഏഴ് വരെ പ്രവര്‍ത്തിക്കാം.
പൊതു ഇടങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവ അണുമുക്തമാക്കണം. തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകള്‍ ദിവസവും അണുമുക്തമാക്കണം. പൊതു മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനം/ പുറത്തു കടക്കല്‍ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതപ്പെടുത്തണം. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസേഷന്‍ എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡെൻറ് കമാൻഡര്‍ / പൊലീസ് / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.
പൊതുജനങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ച് അവശ്യ വസ്തുക്കള്‍ വാങ്ങി പോകുന്നതിനുള്ള സൗകര്യം പൊലീസ് ചെയ്തുകൊടുക്കണം.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിെൻറ അവസാന അക്കം ഒറ്റയായ കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിെൻറ അവസാന അക്കം ഇരട്ടയായ കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് മാത്രം യാത്ര അനുവദിക്കും.
റേഷന്‍ കാര്‍ഡ് ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് ഒരു റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു കുടുംബത്തിലെ ഒരാൾ മാത്രമേ ഒരു ദിവസം പുറത്തിറങ്ങാന്‍ പാടുള്ളൂ.
ഹോട്ടലുകള്‍ / സാമൂഹിക അടുക്കളകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. വിതരണക്കാര്‍ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കണം. സ്ഥാപനത്തില്‍നിന്ന് നേരിട്ടുള്ള വിതരണം / പാര്‍സല്‍ സര്‍വിസ് അനുവദനീയമല്ല.
പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍ക്കകത്ത് ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം. സ്ഥാപനങ്ങളുടെ അകത്ത് ഒരു സമയത്ത് പരമാവധി അഞ്ചുപേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്കിടയാക്കും.
സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്യൂ സംവിധാനത്തിന് പ്രത്യേകം അടയാളങ്ങള്‍ (45 സെൻറീമീറ്റർ വ്യാസമുള്ള വൃത്തങ്ങൾ) രേഖപ്പെടുത്തണം. ഈ അടയാളങ്ങള്‍ തമ്മില്‍ കുറഞ്ഞത് 150 സെൻറീമീറ്റർ അകലം ഉണ്ടാകണം. കൂടാതെ സാനിെറ്റെസര്‍ / സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം എന്നിവ ക്രമീകരിക്കണം. എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
മാസ്ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടില്ല.
മേല്‍ സൂചിപ്പിച്ചവ പാലിച്ചില്ലെങ്കില്‍ പ്രസ്തുത സ്ഥാപനം മുന്നറിയിപ്പില്ലാതെ അടപ്പിക്കും.
വഴിയോര കച്ചവടം, വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്പന എന്നിവ പൂര്‍ണമായി നിരോധിച്ചു.
മറ്റു നിബന്ധനകള്‍
ഹാര്‍ബര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
പെട്രോള്‍ പമ്പുകള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
വിവാഹ ചടങ്ങുകള്‍ പരമാവധി മാറ്റിവെക്കണം. ഒഴിവാക്കാനാവാത്ത വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും പരമാവധി 20 ആളുകള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തണം. മറ്റ് ഒത്തുകൂടലുകളും പാടില്ല.
ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പൊതുനിര്‍മാണ പ്രവൃത്തികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുടരാന്‍ അനുവദിക്കും.
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവ അനുവദിക്കും. നെല്ല് സംഭരണം അനുവദനീയം. എല്‍.പി.ജി വിതരണം അനുവദിക്കും. വിതരണക്കാര്‍ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കണം.
ബന്ധപ്പെട്ട വകുപ്പ് /ഏജന്‍സികള്‍ക്ക് പച്ചക്കറി / ധാന്യ സംഭരണം നടത്താം. ആർ.ആർ.ടി വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പച്ചക്കറി വീടുകളില്‍ എത്തിക്കാം. ദുരിതാശ്വാസം / ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അനുവദനീയം. ദുരന്ത മേഖല സന്ദര്‍ശനം പൂര്‍ണമായി ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.