ജാ​ഫ​ർ ജാ​ഫ​റ​ലി

30 ഗ്രാം രാസലഹരിയും 700 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മ​ല​പ്പു​റം: വ​ള്ളി​ക്കാ​പ്പ​റ്റ​യി​ൽ 30 ഗ്രാം ​രാ​സ​ല​ഹ​രി​യും 700 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കൂ​ട്ടി​ല​ങ്ങാ​ടി വ​ള്ളി​ക്കാ​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ കൂ​രി​മ​ണ്ണി​ൽ പു​ളി​ക്കാ​മ​ത്ത് ജാ​ഫ​ർ (30), കു​റ്റീ​രി പു​ളി​ക്കാ​മ​ത്ത് ജാ​ഫ​റ​ലി (30) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം എ​സ്.​ഐ വി. ​ജി​ഷി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സം​ഘം പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ഞ്ചാ​വ്, അ​ടി​പി​ടി എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല ആ​ന്റി നാ​ർ​കോ​ട്ടി​ക് ടീം ​പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ.​എ​സ്.​ഐ തു​ള​സി, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദി​നേ​ഷ് ഇ​രു​പ്പ​ക്ക​ണ്ട​ൻ, കെ.​കെ. ജ​സീ​ർ, ആ​ർ. ഷ​ഹേ​ഷ്, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Two persons arrested with 30 grams of chemical liquor and 700 grams of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.