മലപ്പുറത്ത് നറുക്കെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കം

മലപ്പുറം: ജില്ലയിലെ പത്ത് പഞ്ചായത്തുകളിലെ അധ്യക്ഷരെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചപ്പോൾ ആറെണ്ണത്തിൽ ഭാഗ്യം യു.ഡി.എഫിനെ തുണച്ചു. ഇടതിനും യു.ഡി.എഫിനും തുല്യവോട്ട് ലഭിച്ച ഏലംകുളം, ചുങ്കത്തറ, വാഴയൂർ, മേലാറ്റൂർ, നന്നംമുക്ക്, തിരുവാലി, വണ്ടൂർ, വെളിയങ്കോട്, കുറുവ, നിറമരുതൂർ പഞ്ചായത്തുകളിലാണ് നറുക്കെടുപ്പ് നടന്നത്. ഇതിൽ ഏലംകുളം, ചുങ്കത്തറ, വാഴയൂർ, വണ്ടൂർ, വെളിയങ്കോട്, കുറുവ പഞ്ചായത്തുകൾ യു.ഡി.എഫ് ഭരിക്കും. മേലാറ്റൂരിലും നന്നംമുക്കിലും തിരുവാലിയിലും നിറമരുതൂരിലും ഭാഗ്യം എൽ.ഡി.എഫിനൊപ്പവും നിന്നു. ഏലംകുളത്ത് സി. സുകുമാരനും വണ്ടൂരിൽ പി. റുബീനയും മേലാറ്റൂരിൽ കെ.ടി ഇഖ്ബാലും വാഴയൂരിൽ ടി.പി വാസുദേവനും പ്രസിഡൻറാ‍യി.

നിറമരുതൂരിൽ എൽ.ഡി.എഫിന് 'അട്ടിമറി ജയം'

തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത ജയം. യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് എട്ടും അംഗങ്ങളാണ് ഇവിടെയുള്ളത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗത്തിൈന്‍റ വോട്ട് അസാധുവായതോടെ 8-8 എന്ന സ്ഥിതിയായി. തുടർന്ന് നറുക്കെടുപ്പിൽ ഭാഗ്യം സി.പി.എമ്മി​െന്‍റ  പ്രസിഡൻറ് സ്ഥാനാർഥി പി.പി സെയ്തലവിയെ തുണക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.