മലപ്പുറം: കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസ് വ്യവസായത്തെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകുന്ന മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധം.
ഏകീകൃത നിറം നടപ്പാക്കുന്നതിന് സമയം അനുവദിക്കുക, കേന്ദ്രം അനുവദിച്ച വേഗപരിധിയായ 80 കിലോമീറ്റർ നടപ്പാക്കുക, അകാരണമായി വഴിയിൽ തടഞ്ഞുനിർത്തി പരിശോധിക്കുന്നത് ഒഴിവാക്കുക, ഒരേദിവസംതന്നെ പലതവണ പരിശോധനയുടെ പേരിൽ മണിക്കൂറുകൾ വഴിയിൽ തടഞ്ഞിടുന്നത് ഒഴിവാക്കുക, ചെറിയ കുറ്റങ്ങൾക്കപോലും ഫിറ്റ്നസ് റദ്ദാക്കുന്ന നടപടി ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്. അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പ്രമോദ് പോംപി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വെസ്റ്റേൺ ഷാഫി അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല ട്രഷറർ മൊയ്തീൻ കുട്ടി, ജോ. സെക്രട്ടറി സാലി മൈത്രി, രതീഷ് കോട്ടക്കൽ, ദിൽഷാദ് വേങ്ങര എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ബാബു സ്നേഹ സ്വാഗതവും ട്രഷറർ മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.