പെരിന്തൽമണ്ണ: പ്രായപൂർത്തിയാവാത്ത ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് പത്തുവർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ വേങ്ങൂർ കൂരിയാട്ടു വട്ടപ്പറമ്പിൽ മുജീബിനെയാണ് (43) പെരിന്തൽമണ്ണ അഡീഷനൽ സെഷൻസ് സ്പെഷൽ കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.
ഐ.പി.സി 377 പ്രകാരം മൂന്നുവർഷം തടവും 20,000 രൂപ പിഴയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം (പോക്സോ) നിയമ പ്രകാരം പത്തുവർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.
തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ സംഖ്യ കേസിലെ ഇരക്ക് നൽകണം. 2013 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് ഏേഴാടെ പെരിന്തൽമണ്ണ-കോഴിക്കോട് റോഡിൽ ബൈപാസ് ജങ്ഷനിലെ തയ്യൽ കടയിൽ ബലമായി പീഡനത്തിനിരയാക്കിയതായാണ് കേസ്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പരമേശ്വരത്ത് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.