മഞ്ചേരി: മായികലോകത്താണിപ്പോൾ വേങ്ങര സ്വദേശി പി.ടി. വിവേക്. ബ്രസീലിെൻറ മുൻ ലോകതാരം റൊണോൾഡീഞ്ഞോ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതിെൻറ സന്തോഷത്തിലാണ് ഈ 19കാരൻ. വിവേക് വരച്ച തെൻറ ചിത്രം ലൈക് ചെയ്യുകയും കമൻറ് ചെയ്യുകയും ചെയ്ത റൊണോൾഡീഞ്ഞോ ഈ മലപ്പുറത്തുകാരനെ ഫോളോ ചെയ്യാനും മറന്നില്ല. 5.14 കോടി ഫുട്ബാൾ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഫുട്ബാൾ ഇതിഹാസത്തെ ഫോളോ ചെയ്യുന്നത്. അദ്ദേഹം തിരിച്ച് ഫോളോ ചെയ്യുന്നതാകട്ടെ 363 പേരെയും.
അതിലൊരാളാണ് വിവേക്. ലോക്ഡൗണിൽ വെറുതെയിരുന്ന സമയത്താണ് ഫുട്ബാൾ, സിനിമതാരങ്ങളുടെ ചിത്രങ്ങൾ വരച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാൻ തുടങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് ഫുട്ബാൾ താരത്തിെൻറ കുട്ടിക്കാലത്തെ ചിത്രവും വിഡിയോയും ഉൾെപ്പടെ പങ്കുവെച്ചത്.
ഇത് റൊണാൾഡീഞ്ഞോയുടെ ശ്രദ്ധയിൽപെടുകയും കമൻറായി ‘താങ്ക്യൂ ഫോർ ദ ആർട്ട് മൈ ഫ്രണ്ട്’ എന്ന് അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. ചെറുപ്പം മുതൽ ആരാധിക്കുന്ന ഫുട്ബാൾ താരം തന്നെ ഫോളോ ചെയ്യുന്നതിൽ പറഞ്ഞയറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടെന്ന് വിവേക് പറഞ്ഞു. മഞ്ചേരി ഇ.കെ.സി എൻജിനിയറിങ് കോളജ് വിദ്യാർഥിയായ വിവേക് ചെങ്ങാനി നിർമാല്യം വീട്ടിൽ വേണുഗോപാലിെൻറയും രജനിയുടെയും മകനാണ്. പി.ടി. വൈശാഖ് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.