മലപ്പുറം: മൃഗചികിത്സ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആൻഡ് ഡിസീസ് കണ്ട്രോള് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ വെറ്ററിനറി യൂനിറ്റുകള്‍ ആരംഭിക്കുന്നത്.
പദ്ധതി പ്രകാരം അനുവദിച്ച വാഹനങ്ങളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും. തിരൂര്‍, നിലമ്പൂര്‍ ബ്ലോക്കുകളിലേക്കായി രണ്ട് വാഹനങ്ങളാണ് ജില്ലക്ക് അനുവദിച്ചിട്ടുള്ളത്.
വാഹനങ്ങളുടെ ജില്ലതല കൈമാറ്റ ചടങ്ങ് ജനുവരി ഏഴിന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയില്‍ നിന്ന് തിരൂര്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ വാഹനം ഏറ്റുവാങ്ങും. ക്ഷീരകര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഈ സേവനത്തിനായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.