തിരൂർ: വെട്ടം പഞ്ചായത്തിലെ 150 കുടുംബങ്ങൾ ലൈഫിന്റെ സുരക്ഷിത തണലിൽ. പഞ്ചായത്തിൽ കരാർ വെച്ച 344 അപേക്ഷകളിൽ 150ൽപരം വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയും 35 വീടുകൾ നിർമാണത്തിന്റെ അവസാന ഘട്ടത്തിലുമാണ്. 192 വീടുകളുടെ കരാർ നടപടികൾ പൂർത്തിയായി വരുകയാണ്. കൂടാതെ, 72 വീടുകളിൽ സി.ആർ.സെഡ് നിയമത്തിലുള്ള പരിഹാര നടപടികളും നടക്കുന്നുണ്ട്. ഇതോടെ ഈ വർഷത്തോടെ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഭവന പദ്ധതി പൂർത്തീകരിക്കാൻ കഴിയും.
ലൈഫ് ഭവന പദ്ധതിയിൽ പ്രവൃത്തി പൂർത്തീകരിച്ച 150 വീടുകളുടെ താക്കോൽ കൈമാറ്റ പരിപാടി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം ഇ. അഫ്സൽ, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ ദേവകി, ടി. അബ്ദുൽ സലീം, രജനി മുല്ലയിൽ, പി.പി. അബ്ദുൽ നാസർ, വി. തങ്കമണി, ടി. ഉസ്മാൻ, കെ.കെ ആയിഷ, റിയാസ് ബാബു, പി. സൈനുദീൻ, കെ. മെഹർഷ, ബഷീർ കൊടക്കാട്, എൻ.എസ്. ബാബു എന്നിവർ സംസാരിച്ചു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി സ്വാഗതവും ആൻസോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.