മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ ദിനമായ ബുധനാഴ്ച വാഫി പ്രാർഥനാ ദിനമായി ആചരിക്കും. ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെയും കർണാടകത്തിലെയും 90 വാഫി വഫിയ്യാ സ്ഥാപനങ്ങളിൽ അനുസ്മരണ പ്രഭാഷണവും പ്രത്യേക പ്രാർഥനയും നടക്കും.
കേരളത്തിലെ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ വളർച്ചക്ക് പൊതുവിലും വാഫി വഫിയ്യാ കോഴ്സിന്‍റെ പുരോഗതിക്ക് വിശേഷിച്ചും പ്രത്യേക പരിഗണന നൽകിയ വ്യക്തിത്വമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്ന് സംഘാടകർ അനുസ്മരിച്ചു. സി.ഐ.സിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കോഴ്സിന് വാഫി എന്ന് നാമകരണം ചെയ്തതും അദ്ദേഹമായിരുന്നു. വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രാർഥനാദിന പരിപാടിയിൽ ആത്മീയ, മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ള പ്രശസ്ത വ്യക്തികളും വിദ്യാർത്ഥികളും രക്ഷിതാക്കളും പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.