മലപ്പുറം: ആധുനിക അറവുശാല എന്നത് മലപ്പുറം നഗരസഭയുടെ ഒന്നരപ്പതിറ്റാണ്ട് പഴക്കമുള്ള സ്വപ്നമാണ്. മാടുകളെ അറുക്കാൻ ഇപ്പോൾ നഗരത്തിലെവിടെയും ഔദ്യോഗിക സംവിധാനമില്ല. ഹാജിയാർപള്ളിയിൽ പ്രവർത്തിച്ചിരുന്ന നഗരസഭയുടെ അറവുശാല 12 വർഷം മുമ്പ് പൂട്ടി. ഇടക്ക് മൂന്ന് ഭരണസമിതികൾ കാലാവധി പൂർത്തിയാക്കി. അത്യാധുനിക രീതിയിൽ അറവുശാല സ്ഥാപിക്കുമെന്ന് പല ബജറ്റുകളിലും പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപടികൾ നീണ്ടു. മേൽമുറിയിൽ രണ്ടുവർഷം മുമ്പ് സ്ഥലം വാങ്ങിയത് മാത്രമാണ് ഏക പുരോഗതി.
വലിയ വരമ്പിൽ ന്യൂ സിറ്റി സ്ഥാപിച്ച് കോട്ടപ്പടി മാർക്കറ്റ് അവിടേക്ക് മാറ്റാനും ഒപ്പം ആധുനിക അറവുശാല സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇത് നടപ്പായില്ല. കോട്ടപ്പടി മാർക്കറ്റ് നിലവിലെ സ്ഥലത്തുതന്നെ പൊളിച്ച് പണിയൽ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. 2005^10 ഭരണസമിതിയുടെ കാലത്താണ് അറവുശാല പൂട്ടിയത്.
2010-15ൽ ഭരിച്ചവർക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനായില്ല. കഴിഞ്ഞയാഴ്ച കാലാവധി പൂർത്തിയാക്കിയ ഭരണസമിതി 2018ലാണ് മേൽമുറിയിൽ 50 സെൻറ് സ്ഥലം വാങ്ങിയത്. ഇവർക്ക് രണ്ട് വർഷം ലഭിച്ചിട്ടും അറവുശാല സ്ഥാപിക്കാൻ നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.