പെരിന്തൽമണ്ണ: ജനങ്ങൾക്ക് ബസ് മാർഗം ടൗണിൽ വരാനും പോവാനും കഴിയുന്ന രീതിയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. ഇപ്പോഴത്തെ ഗതാഗതക്രമം ജനങ്ങളെ നട്ടംതിരിക്കുന്നതാണെന്നും നഗരത്തിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം പിൻവലിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പുതിയ പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് നഗരസഭക്ക് മുന്നിൽ പൊലീസ് തടഞ്ഞു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിസാം കുന്നപ്പള്ളി, ഉസ്മാൻ താമരത്ത്, ചേരിയിൽ മമ്മിക്കുട്ടി, ഉനൈസ് കക്കൂത്ത്, സി.ടി. നൗഷാദലി, ജാഫർ പത്തത്ത്, സൈദ് ഉമർ, പി.പി. സെക്കീർ എന്നിവർ സംസാരിച്ചു. നാലകത്ത് ബഷീർ, കൊളക്കാടൻ അസീസ്, സലീം താമരത്ത്, ജിതേഷ്, ഹുസൈന നാസർ, ഹുസൈൻ റിയാസ്, തസ്നി അക്ബർ, വി.ടി. ശരീഫ്, ഹബീബ് മണ്ണെങ്ങൽ, കെ.എം. ഫത്താഹ്, കിഴിശ്ശേരി ബാപ്പു, എം. സമദ്, കീഴ്ശ്ശേരി റഷീദ്, തെക്കത്ത് ഉസ്മാൻ, റഹൂഫ് തങ്കയത്തിൽ, അഫ്ഫാർ കുന്നപ്പള്ളി, റഹീസ് കക്കൂത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ബസ് ഉടമകൾ കലക്ടെറയും ആർ.ടി.ഒയെയും കണ്ടു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ജനങ്ങളെ വലക്കുന്ന അശാസ്ത്രീയ ഗതാഗത പരിഷ്കാരം ബസുകൾക്കും യാത്രക്കാർക്കും ഉണ്ടാവുന്ന പ്രയാസങ്ങൾ നിലമ്പൂർ താലൂക്ക് ബസുടമ സംഘവും തൊഴിലാളികളും കലക്ടറെയും ആർ.ടി.ഒയെയും ബോധിപ്പിച്ചു. ആർ.ടി.ഒ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി, സി.ഐ, സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവരെ കണ്ടാണ് പ്രയാസങ്ങൾ ബോധ്യപ്പെടുത്തിയത്.
ഊട്ടി റോഡ് വഴി വരുന്ന ബസുകൾ ബൈപാസ് ബസ് സ്റ്റാൻഡിൽ എത്തി തിരിച്ചുപോവുന്നതാണ് പ്രധാന പ്രശ്നം. ഇത് തുടർന്ന് സർവിസ് നടത്താനാവില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. പുതിയ ക്രമം യാത്രക്കാരെയും ബസ് തൊഴിലാളികളെയും വലക്കുകയാണ്.
ബൈപാസ് ബസ് സ്റ്റാൻഡിൽ കൊണ്ടുവന്ന് യാത്രക്കാരെ ഇറക്കുന്ന പണിയാണിപ്പോൾ ചെയ്ത് വരുന്നത്. ഈ യാത്രക്കാർ മുഴുവൻ മറ്റു സ്ഥലങ്ങളിലേക്കും ടൗണിലേക്കും പോവേണ്ടവരാണ്. അതിന് വേറെ പണം മുടക്കി ഒാട്ടോയെ ആശ്രയിക്കണം. ഇവിടെയെത്തുന്ന ബസുകളെ ടൗണിലേക്കും ടൗൺ ഭാഗത്തുള്ള മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്കും പോകാനും വരാനും അനുവദിക്കണമെന്നതടക്കമുള്ളതാണ് ആവശ്യങ്ങൾ. ഗുണകരമായ പുതിയ നിർദേശങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലമ്പൂർ താലൂക്ക് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുസ്തഫ കളത്തുംപടിക്കൽ, സെക്രട്ടറി നിയാസ് ചാലിയാർ, വൈസ് പ്രസിഡൻറ് ഫിറോസ് ബാബു എരഞ്ഞിക്കൽ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയെയും പ്രയാസങ്ങൾ അറിയിച്ചു.
ഗതാഗത പരിഷ്കരണത്തിനെതിരെ യൂത്ത് ലീഗ് മാർച്ച്
പെരിന്തൽമണ്ണ: ജനങ്ങൾക്ക് ബസ് മാർഗം ടൗണിൽ വരാനും പോവാനും കഴിയുന്ന രീതിയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. ഇപ്പോഴത്തെ ഗതാഗതക്രമം ജനങ്ങളെ നട്ടംതിരിക്കുന്നതാണെന്നും നഗരത്തിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം പിൻവലിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പുതിയ പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് നഗരസഭക്ക് മുന്നിൽ പൊലീസ് തടഞ്ഞു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിസാം കുന്നപ്പള്ളി, ഉസ്മാൻ താമരത്ത്, ചേരിയിൽ മമ്മിക്കുട്ടി, ഉനൈസ് കക്കൂത്ത്, സി.ടി. നൗഷാദലി, ജാഫർ പത്തത്ത്, സൈദ് ഉമർ, പി.പി. സെക്കീർ എന്നിവർ സംസാരിച്ചു. നാലകത്ത് ബഷീർ, കൊളക്കാടൻ അസീസ്, സലീം താമരത്ത്, ജിതേഷ്, ഹുസൈന നാസർ, ഹുസൈൻ റിയാസ്, തസ്നി അക്ബർ, വി.ടി. ശരീഫ്, ഹബീബ് മണ്ണെങ്ങൽ, കെ.എം. ഫത്താഹ്, കിഴിശ്ശേരി ബാപ്പു, എം. സമദ്, കീഴ്ശ്ശേരി റഷീദ്, തെക്കത്ത് ഉസ്മാൻ, റഹൂഫ് തങ്കയത്തിൽ, അഫ്ഫാർ കുന്നപ്പള്ളി, റഹീസ് കക്കൂത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ജനങ്ങളെ വലക്കുന്നു –സി.ഐ.ടി.യു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പുതിയ ഗതാഗതക്രമം പൊതുജനങ്ങളെ വലക്കുന്നതാണെന്നും ഇതിന് പരിഹാരം വേണമെന്നും ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (ബി.ടി.ഡബ്ല്യു.എഫ്-സി.ഐ.ടി.യു) ആവശ്യപ്പെട്ടു.
ഊട്ടി റോഡ് വഴി പെരിന്തൽമണ്ണയിലെത്തുന്ന ബസിലെ തൊഴിലാളികൾ, യാത്രക്കാർ എന്നിവർ ഏറെ ബുദ്ധിമുട്ടുകയാണ്. ഗതാഗതക്രമത്തിൽ നിർദേശിച്ച പ്രകാരമല്ല കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നതെന്നും എല്ലാ ബസുകളും എല്ലാ സ്റ്റോപ്പിലും നിർത്തുകയാണെന്നും സംഘടന കുറ്റപ്പെടുത്തി. ബസ് തൊഴിലാളി സി.ഐ.ടി.യു ഏരിയ കമ്മിറ്റി നിവേദനം നൽകി. കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. അനിൽകുറുപ്പത്ത്, മാടാല വാപ്പുട്ടി, കെ.ടി. ഹംസ, മുജാബിർ, ഹനീഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.