മലപ്പുറം: സ്വർണക്കടത്തുകേസുമായി ബന്ധെപ്പട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവജന സംഘടനകൾ നടത്തിയ സമരത്തിനിടെ നാടകീയ രംഗങ്ങൾ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ്-19 അവലോകന യോഗത്തിനെത്തിയ സ്പീക്കര്‍ക്ക് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. പൊലീസുകാര്‍ക്കിടയിലൂടെ പ്രധാന ഗേറ്റ് വഴി സിവില്‍ സ്റ്റേഷനിലേക്ക് സ്പീക്കറുടെ വാഹന വ്യൂഹം കടന്നു.
ഇതോടെ യൂത്ത്ലീഗ്, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് ഗേറ്റ് ഉപരോധിച്ച് തടയാൻ കാത്തുനിന്നു. യോഗം കഴിഞ്ഞ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കലക്ടറേറ്റിന് പിറകുവശത്ത് കൂടിയുള്ള ഗേറ്റ് വഴി പൊലീസ് സന്നാഹത്തോടെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. പ്രവര്‍ത്തകര്‍ കെ.എസ്.ആര്.ടി.സി പരിസരത്തുനിന്ന് പ്രകടനമാരംഭിച്ച് നഗരം ചുറ്റി കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.