അനംഗീകൃത യൂനിവേഴ്‌സിറ്റി ബിരുദം നൽകി തട്ടിപ്പ്; ഒരാൾ പിടിയിൽ

പട്ടാമ്പി: അംഗീകൃത ബിരുദം നേടാമെന്ന് പരസ്യം ചെയ്ത് അംഗീകാരമില്ലാത്ത ഇതരസംസ്ഥാന യൂനിവേഴ്‌സിറ്റികളുടെ ബിരുദം നൽകി തട്ടിപ്പ് നടത്തുന്ന സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. ഇതിൽ കലിംഗ യൂനിവേഴ്‌സിറ്റി, രബീന്ദ്രനാഥ ടാഗോർ യൂനിവേഴ്‌സിറ്റി, ഐ.ഐ.ഇ തുടങ്ങിയ യു.ജി.സി/പി.എസ്.സി അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റികളുടെ സർട്ടിഫിക്കറ്റുകളും നിരവധി രേഖകളും പിടിച്ചെടുത്തു. സംഭവത്തിൽ നടത്തിപ്പുകാരനായ ശങ്കരമംഗലം നീലിപ്പറമ്പിൽ മിദ്​ലാജിനെ (29) അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലക്കാട് റോഡിൽ പ്രവർത്തിക്കുന്ന ആദംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിലാണ് പട്ടാമ്പി സി.ഐ. പ്രശാന്ത് ക്ലിന്റിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി പരിശോധന നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഹ്രസ്വകാലയളവിൽ യു.ജി.സി/പി.എസ്.സി അംഗീകാരമുള്ള ബിരുദം നേടാമെന്ന് പരസ്യം ചെയ്ത് വൻ തുക ഫീസ് വാങ്ങിയാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്​. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ആളുകൾ നൽകിയ പരാതിയുടെയും രഹസ്യ വിവരത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ടി. സനീഷ്, സി. ശ്രീകുമാർ, കെ.കെ. ശിവദാസ്, ഐ.പി.ഓമാരായ ഷമീർ, ആഗ്നസ്, സുനന്ദകുമാർ എന്നിവർ സംബന്ധിച്ചു. ഫോട്ടോ pewptb 0161 മിദ്‌ലാജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-25 05:17 GMT