നെന്മാറ: കടമ്പിടി ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് ആഴ്ച രണ്ട് കഴിഞ്ഞെങ്കിലും അധികൃതർക്ക് അനക്കമില്ല. മഴക്കാലമായതിനാൽ രാത്രി ഇഴജന്തുക്കളുടെ ശല്യം ഏറെയാണ്. ഇവിടെ വെളിച്ചം ഇല്ലാതെ സഞ്ചരിക്കാൻ പ്രയാസമേറെയാണ്. ജോലി കഴിഞ്ഞ് ബസിറങ്ങി സന്ധ്യക്ക് വീട്ടിലേക്ക് പോകുന്ന നിരവധി പേർ ഈ പ്രദേശത്തുണ്ട്. അവരിൽ അധികം തൊഴിലാളികളാണ്. ഇവർക്കെല്ലാം ആശ്രയമായിരുന്നു ഈ വഴിവിളക്ക്. എന്നാൽ, വൈദ്യുതി അധികൃതർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടും ഫലമില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.