മാത്തൂർ: ഉറ്റവരും ഉടയവരുമില്ലാതെ ദുരിതജീവിതം നയിച്ചിരുന്ന കോട്ടായി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കും 90കാരിയായ മുത്തശ്ശിക്കും സുരക്ഷിതമായി തലചായ്ക്കാൻ കിടപ്പാടമൊരുങ്ങി. മാത്തൂർ പഞ്ചായത്തിലെ 15ാം വാർഡിൽ ബംഗ്ലാവ് സ്കൂളിന് സമീപം പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവർക്കും മാത്തൂർ യൂണിക് വാക്കേഴ്സ് ക്ലബാണ് വീടൊരുക്കിയത്. ക്ലബിന്‍റെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച രണ്ടാമത്തെ വീടാണിത്. നിയമസഭ സ്പീക്കർ എം.ബി. രാജേഷ് വീടിന്‍റെ താക്കോൽ കൈമാറി. യൂണിക് വാക്കേഴ്സ് ക്ലബ് പ്രസിഡന്‍റ് പി.പി. ശ്യാമളൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ദേവദാസ്, പഞ്ചായത്ത് പ്രസിഡന്‍റ് പ്രവിത മുരളീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആർ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ എസ്. സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സോമദാസ്, പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ എ. പ്രേമദാസൻ, പഞ്ചായത്ത് അംഗം കെ. രമേശ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി എ. അനിതാനന്ദൻ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എസ്. അബ്ദുറഹ്മാൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. രാധാകൃഷ്ണൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. ശിവരാജൻ, പി.വി. അബ്ദുൽ ഖാദർ, ബി.ജെ.പി ഭാരവാഹി എം. കേശവൻ, തണ്ണീരങ്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം. രാധാകൃഷ്ണൻ, ഷൈനിൽ മന്ദിരാട് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ആർ. സുദേവൻ സ്വാഗതവും എം. ദിനേശ് നന്ദിയും പറഞ്ഞു. പടം pew peacker mb rajesh addressed മാത്തൂർ യൂണിക് വാക്കേഴ്സ് ക്ലബ് പ്രവർത്തകർ നൽകുന്ന വീടിന്‍റെ ഉദ്ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.