കാട്ടാന ശല്യം: കുങ്കിയാനകളെ ഉപയോഗിക്കണമെന്ന് കർഷകർ

കൊല്ലങ്കോട്: തെന്മലയിൽ കർഷകർക്ക് ശല്യമായ കാട്ടാനകളെ വനാന്തരത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കർഷക സംരക്ഷണ സമിതി നേതാക്കൾ ജില്ല കലക്ടർ മൃൺമയി ജോഷിയെ സന്ദർശിച്ചു. ജനവാസ മേഖലകളിൽ എത്തിയ കാട്ടാനകളെ കുങ്കിയാനകൾ ഉപയോഗിച്ച് പറമ്പിക്കുളം വനമേഖലയിൽ എത്തിക്കണമെന്ന് കർഷകർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ആനക്കൂട്ടമാണുള്ളത്​​. ഇവ മലകയറി പോകുന്നത് ദുഷ്കരമായതിനാൽ കുങ്കിയാനകളെ ഉപയോഗപ്പെടുത്തി സുരക്ഷിതമായി പറമ്പിക്കുളത്ത്​ എത്തിക്കാൻ അടിയന്തര നടപടി വേണം. റാപിഡ് റെസ്പോൺസ് ടീമിനെ നെന്മാറയിൽ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കെ.സി. പുഷ്പരാജ്, സി. പ്രഭാകരൻ, കെ. ശിവാനന്ദൻ, ചിദംബരൻകുട്ടി, കെ. സഹദേവൻ, ടി. സഹദേവൻ, സി. വിജയൻ, സുരേഷ് ഓന്നൂർപള്ളം, എ. സാദിഖ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.