പാലക്കാട്: രണ്ടുദിവസമായി തിമിർത്തുപെയ്ത മഴക്ക് ശനിയാഴ്ച ഉച്ചക്കുശേഷം അൽപം ശമനമായി. പുഴകളിലും തോടുകളിലും ജലവിതാനം താഴ്ന്നു. അതിവർഷത്തെ തുടർന്നുണ്ടായ ഭവന, കൃഷി നാശത്തിന്‍റെ കണക്കെടുപ്പ് അധികൃതർ ആരംഭിച്ചു. നിലവില്‍ ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102 കുടുംബങ്ങളിലെ 276 പേര്‍ താമസമുണ്ട്. ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചിലെ ക്യാമ്പ് അടച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102 കുടുംബങ്ങളിലെ 276 പേര്‍ കഴിയുന്നു. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ 70 സെമിയിൽനിന്ന് 60 സെ.മിയായി താഴ്ത്തി. പ്രകൃതിക്ഷോഭംമൂലം ഉണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ കൃഷിഭവനുകളിൽ അറിയിക്കണം. ജില്ലയില്‍ ലഭിച്ചത് 25 മില്ലിമീറ്റര്‍ മഴ പാലക്കാട്: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ശനിയാഴ്ച രാവിലെ 8.30 വരെ ശരാശരി 25 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി മുണ്ടൂര്‍ ഐ.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.