റോഡിൽ മലിനജലം; വിദ്യാർഥികൾക്ക് ദുരിതയാത്ര ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കുന്നില്ലെന്ന് കൊല്ലങ്കോട്: അന്തർസംസ്ഥാന പാതയിൽ മലിനജലം കെട്ടിനിൽക്കുന്നത് വിദ്യാർഥികൾക്കും നാട്ടുകാർക്കും ഭുരിതമായി. മംഗലം-ഗോവിന്ദാപുരം റോഡിലെ കൊല്ലങ്കോട് ടൗണിൽ വിനായകൻ ക്ഷേത്രപരിസരം, ആബിന്ദ് ആശുപത്രി പരിസരം, പഴയങ്ങാടി എന്നിവിടങ്ങളിലാണ് ഓടകൾ നിറഞ്ഞ് മലിനജലം റോഡിൽ കെട്ടി നൽക്കുന്നത്. റോഡിൻെറ വലതുവശത്ത് പകുതിയിലധികം ഭാഗത്ത് മലിനജലം കെട്ടി നിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ഇതിൽ ചവിട്ടി കടക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരിസരവാസികൾ പറയുന്നു. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മലിനജലമാണ് ഓടകൾ നിറഞ്ഞ് റോഡിലൊഴുകുന്നത്. ഇതിനെതിരെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥലം പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യപാൽ പറഞ്ഞു. PEW - KLGD. മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന റോഡിൽ കൊല്ലങ്കോട് വിനായകൻ ക്ഷേത്രത്തിനുസമീപം റോഡിൽ കെട്ടി നിൽക്കുന്ന മലിനജലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.