വീട് തകർന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

പറളി: വീശിയടിച്ച കാറ്റിൽ അഞ്ചംഗ കുടുംബം താമസിക്കുന്ന 50 വർഷം പഴക്കമുള്ള ഓടിട്ട വീട് പൂർണമായും തകർന്നു. കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. പറളി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഓടനൂർ ദേവസ്വം പറമ്പ് വീട്ടിൽ ചാത്തൻ, മകൻ സ്വാമിനാഥൻ, സ്വാമിനാഥ​ൻെറ ഭാര്യ ജിൻഷ, മക്കളായ ആദിശിവ, ആദിൽശിവ എന്നിവർ താമസിക്കുന്ന വീടാണ് മേൽക്കൂര ഉൾ​െപ്പടെ വൻ ശബ്​ദത്തോടെ തകർന്നുവീണത്. പകൽ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. 50 വർഷം പഴക്കമുള്ള വീടി​ൻെറ ബലക്ഷയം കണക്കിലെടുത്ത് പഞ്ചായത്തിൽ വീടിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു കുടുംബം. വീട് തകർന്നുവീണതോടെ അടുക്കള ഭാഗത്ത് പ്ലാസ്​റ്റിക് ടാർ പോളിൻ കെട്ടിയാണ് ഇവർ താമസിക്കുന്നത്. വാർഡ് മെംബർ മാലിനിയും വില്ലേജ്​ ഓഫിസ് അധികൃതരും സ്ഥലത്തെത്തി നാശനഷ്​ടങ്ങൾ വിലയിരുത്തി. PE- PRY - 1 പറളി ഓടനൂർ ദേവസ്വം പറമ്പ് ചാത്ത​ൻെറ വീട് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.