ഗോവിന്ദാപുരം പാലം ബലപ്പെടുത്തൽ തുടങ്ങി

ഗോവിന്ദാപുരം: ഗോവിന്ദാപുരം തമിഴ്നാട് അതിർത്തിയിലെ പുഴപ്പാലം ബലപ്പെടുത്തൽ പണികൾ ആരംഭിച്ചു. 22 ലക്ഷം രൂപ വകയിരുത്തിയാണ് പാലത്തിന്‍റെ കൈവരികൾ, വശങ്ങളിലെ ഭിത്തികൾ, പ്രധാന തൂണുകൾക്കു ചുറ്റും കോൺക്രീറ്റ് കവർ എന്നിവ നിർമിക്കുന്നത്. ഒരു മാസത്തിനു മുമ്പ് ആരംഭിച്ച നവീകരണ പ്രവൃത്തികളിൽ നിലവിൽ തൂണുകൾക്കു ചുറ്റും കോൺക്രീറ്റ് കവറിങ്​ പണികളാണ് നടത്തി വരുന്നത്. ഒരു മാസത്തിനകം പണികൾ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. PEW-KLGD ഗോവിന്ദാപുരം പുഴപ്പാലത്തിന്‍റെ തൂണുകൾ ബലപ്പെടുത്തുന്ന പണികൾ പുരോഗമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.