കഞ്ചിക്കോട്​-വാളയാറിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നു

കഞ്ചിക്കോട്​-വാളയാറിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നു കാട്ടാനകളെ റെയിൽപ്പാളത്തിൽ നിന്ന്​ അകറ്റുക ലക്ഷ്യം പാലക്കാട്: കാട്ടാനകൾ റെയിൽപ്പാളത്തിൽ അപകടത്തിൽപ്പെടാതിരിക്കാൻ സൗരോർജ തൂക്കുവേലി പരീക്ഷണവുമായി റെയിൽവേ. കാട്ടാനകൾ പതിവായി അപകടത്തിൽപ്പെടുന്ന കഞ്ചിക്കോട്, വാളയാർ സ്റ്റേഷനുകൾക്കടയിൽ ബി ലൈൻ പാളത്തിന്‍റെ ഇരുവശത്തുമായി 1300 മീറ്റർ ദുരത്തിലാണ് തൂക്കുവേലി നിർമിക്കുന്നത്​. ദക്ഷിണ റെയിൽവേയിൽ ഇതാദ്യമായാണ്​ തൂക്കുവേലി പരീക്ഷണം നടത്തുന്നത്. കാടിനോട് ചേർന്ന ഭാഗങ്ങളിൽ നേരത്തെ സൗരോർജവേലികൾ വനംവകുപ്പ് പരീക്ഷിച്ചിരുന്നെങ്കിലും വേലിയിലെ വൈദ്യുതാഘാതം തിരിച്ചറിയുന്ന ആനകൾ മരത്തടിയോ കമ്പോ ഉപയോഗിച്ച് വേലി തകർത്ത് മറുപുറം കടക്കുന്നത് പതിവാക്കിയിരുന്നു. ഇതിന് പരിഹാരമായിട്ടാണ് മുകളിൽനിന്ന്​ തൂങ്ങിക്കിടക്കുന്ന സൗരോർജ തൂക്കുവേലി പരീക്ഷിക്കുന്നത്. രണ്ട് അറ്റത്തായി സ്ഥാപിച്ച ലോഹകമ്പിയിൽ മൂന്നു മീറ്റർ ഉയരത്തിൽ നിന്ന് കുരുത്തോല പോലെ സ്റ്റീൽ വയറുകൾ തൂക്കിയിട്ടാണ് തൂക്കുവേലിയുടെ നിർമാണം. കമ്പികൾ ഘടപ്പിച്ചിരിക്കുന്നത് ഉയരത്തിലായതിനാൽ മരക്കമ്പ് ഇതിന് മുകളിലേക്ക് ഇടാനാകില്ലെന്നാണ്​ കരുതുന്നത്​. സ്റ്റീൽ കമ്പിയിൽ സ്പർശിക്കുമ്പോൾ ചെറിയ ഷോക്ക് ഏൽക്കത്തക്കവിധമാണ് നിർമാണം. ചെറിയ മൃഗങ്ങൾക്ക് ഇതിനടിയിലൂടെ സഞ്ചരിക്കാമെങ്കിലും ആനകൾക്ക്​ കടക്കാൻ കഴിയില്ല. ആനത്താരയുള്ള ഈ പ്രദേശത്ത് ട്രെയിൻ വരുന്നതിന് മുമ്പായി കടന്നൽ കൂട്ടത്തിന്‍റെ ശബ്ദവും കടുവയുടെ മുരൾച്ചയും ഉണ്ടാക്കുന്ന ശബ്ദസംവിധാനവും നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. (പടം. PEW PKD RAILWAY. റെയിൽപ്പാളത്തിൽ കാട്ടാനകൾ അപകടത്തിൽപ്പെടാതിരിക്കാൻ കഞ്ചിക്കോട്-വാളയാറിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.