പാലക്കാട്: സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ല എംപ്ലോയബിലിറ്റി സെന്റര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തുന്ന തൊഴിൽ മേള വെള്ളി, ശനി തീയതികളിൽ നടക്കും. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത 18നും 35നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഇന്ന് മുതൽ ശനിയാഴ്ച വരെ രജിസ്ട്രേഷനും അവസരമുണ്ടാകും. ഇതിനായി തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായ 250 രൂപയുമായി ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. രജിസ്റ്റര്‍ ചെയ്തവർ രശീതി, ബയോഡാറ്റ പകര്‍പ്പ് മൂന്ന് നല്‍കിയാല്‍ മതിയെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍ 0491 2505204 ----------------------- പബ്ലിക് റിലേഷന്‍സ് അസിസ്റ്റൻറ് നിയമനം പാലക്കാട്: ജില്ല ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിലേക്ക് പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യത, കമ്പ്യൂട്ടര്‍/ടൈപ്പിങ് പരിജ്ഞാനം, ആശയവിനിമയപാടവം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഫെബ്രുവരി 26ന് വൈകീട്ട് അഞ്ചിനകം ജില്ല ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസില്‍ നേരിട്ട് നല്‍കണം. കൂടിക്കാഴ്ച പിന്നീട് അറിയിക്കും. ഫോണ്‍-0491 2533327, 2534524. -------------------- ഓക്‌സിജന്‍ ടെക്നീഷ്യന്‍: കൂടിക്കാഴ്ച 28ന് പാലക്കാട്: ജില്ല ആശുപത്രിയില്‍ ഓക്സിജൻ ടെക്നിഷ്യന്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 28ന് കൂടിക്കാഴ്ച നടത്തുന്നു. ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റേഷനുള്ളവരും ഓക്‌സിജന്‍ പ്ലാന്റ്-പി.എസ്.എ ആശുപത്രിയിലെ ഐ.സി.യു, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവരും ജനുവരി ഒന്ന് 2022 40 വയസ്സ് തികയാത്തവരുമായ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം. ഫോണ്‍: 0491 2533327 ------------------------ ഡോക്ടര്‍ നിയമനം പാലക്കാട്: ജില്ല ആശുപത്രിയില്‍ ന്യൂറോളജി വകുപ്പില്‍ ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത-എം.ബി.ബി.എസ് (ടി സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം). 2022 ജനുവരി ഒന്നിന് 23നും 55 വയസ്സിനുമിടയിലുള്ളവരുമായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പുമായി ഫെബ്രുവരി 26ന് രാവിലെ 10ന് ജില്ല ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസില്‍ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.