തൃത്താല: തൃത്താലയിലെ പമ്പിങ് സ്റ്റേഷനിലേക്ക് ഡെഡിക്കേറ്റഡ് ഫീഡര്‍ സ്ഥാപിക്കുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി. ഇതോടെ വൈദ്യുതി വിതരണത്തിലെ തടസ്സം മൂലം കുടിവെള്ള വിതരണത്തില്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ക്ക് ശാശ്വത പരിഹാരമായി. വിതരണ ലൈനുകളിലെ അറ്റകുറ്റപണികളും മറ്റു പ്രശ്നങ്ങളും മൂലം തൃത്താലയിലെ പാവറട്ടി റീജനല്‍ വാട്ടര്‍ സപ്ലൈ സ്കീം പമ്പിങ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ഇടക്കിടെ നിര്‍ത്തിവെയ്ക്കേണ്ടിവരുന്നത് കുടിവെള്ള വിതരണത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. പരിഹാരമായാണ് പമ്പിങ് സ്റ്റേഷനിലേക്ക് 11 കെ.വിയുടെ എ.ബി.സി ഫീഡര്‍ സ്ഥാപിക്കാൻ കേരള വാട്ടര്‍ അതോറിറ്റി ഫണ്ടില്‍നിന്ന് തുക അനുവദിച്ചത്. ഇതിന്‍റെ പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.