കൊല്ലങ്കോട്: തെന്മല വനത്തിനകത്ത് 200 മഴക്കുഴികൾ നിർമിക്കാൻ പദ്ധതിയുമായി വനം വകുപ്പ്. മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വനത്തിനകത്താണ് മഴക്കുഴികളും പ്രകൃതിദത്ത തടയണകളും നിർമിക്കുക.ചെമ്മണാമ്പതി മുതൽ എലവഞ്ചേരി വരെ മലയോര പ്രദേശത്ത് അക്കേഷ്യ ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്ന പണി പുരോഗമിക്കുകയാണ്.
അക്കേഷ്യ, യുക്കാലിപ്സ്, ചരക്കൊന്ന എന്നീ പാഴ്മരങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വനവത്കരണത്തിനുള്ള തൈകൾ നട്ടുപിടിപ്പിക്കും.പദ്ധതിക്കായി അഞ്ച് കോടി രൂപ ചെലവഴിക്കും. മഴക്കുഴികൾ, തടയണകൾ എന്നിവക്ക് പുറമെ മൃഗങ്ങൾക്ക് കുടിവെള്ളത്തിനുള്ള സംഭരണികളും നിർമിക്കുമെന്ന് കൊല്ലങ്കോട് റേഞ്ച് ഓഫിസർ പ്രമോദ് പറഞ്ഞു.
മൂന്നു വർഷത്തെ പദ്ധതി പൂർത്തിയാകുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് കുറയുമെന്ന വിശ്വാസത്തിലാണ് വനം വകുപ്പ്. എന്നാൽ കാട്ടാനകൾ മാത്തൂർ പ്രദേശത്ത് തമ്പടിച്ചതിനാൽ ആനകളെ വനാന്തരത്തിലെത്തിക്കാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.