അലനല്ലൂർ: എടത്തനാട്ടുകരയിൽ തെരുവ് നായ്ക്കൾ നാന്നൂറോളം കോഴികളെ കടിച്ച് കൊന്നു. ചേരിയാടൻ സൈതലവിയുടെ ഉടമസ്ഥതയിലുള്ള ഫാമിൽ ശനിയാഴ്ച രാത്രി 11.30നാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. ശബ്ദം കേട്ടെത്തിയ സൈതലവിയുടെ സഹോദരൻ അബ്ദുൽ സലാം നായകളെ ഓടിച്ചു. 22 ദിവസം പ്രായമുള്ള കോഴികളാണ് ചത്തത്. നാൽകണ്ടം സ്കൂൾ മൈതാനത്തും കുട്ടിയമ്പലത്തിന് സമീപത്തുമാണ് നായ്ക്കൾ തമ്പടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തംഗം പി.കെ. ഷമീർ ബാബു സംഭവ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.