പാലക്കാട്: 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 60 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. വണ്ടിത്താവളം വിളയോടി അജയഘോഷിനെയാണ് (24) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
2019 ഡിസംബർ ഒന്നു മുതൽ 2022 ആഗസ്റ്റ് 20 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മീനാക്ഷിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ ശശിധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.